
പുതിയ വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി പിട്രോണ്‍. കുറഞ്ഞ വിലയ്ക്ക് ഇയര്‍ബഡ്സ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബാസ്ബഡ്സ് നിയോ എന്ന ഇയര്‍ബഡ്സ് പുറത്തിറക്കിയത്. 899 രൂപയാണ് ഈ ബഡ്സിന്റെ വില. മികച്ച ഡിസൈനും ശബ്ദമികവുമായാണ് പിട്രോണ്‍ ബാസ്ബഡ്സ് നിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രോഡക്ട് ആമസോണില്‍ നിന്ന് വാങ്ങാം.
ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.3 സാങ്കേതികവിദ്യയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സ്മാര്‍ട് ഫോണുമായും ലാപ്ടോപ്പുമായും മറ്റ് ബ്ലൂടൂത്ത് സംവിധാനം ലഭ്യമായ ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ സാധിക്കും. കേവലം 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 മിനിറ്റ് വരെ പ്ലേ ടൈം ലഭിക്കുന്നതാണ് ബാസ്ബഡ്സ് നിയോ. ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ള പോര്‍ട്ടബിളും ഒതുക്കമുള്ളതുമായ ചാര്‍ജിങ് കെയ്സ് ഉപയോഗിച്ച് 35 മണിക്കൂര്‍ വരെ പ്ലേ ടൈം ലഭ്യമാക്കാനാകും. അത്യാധുനിക ട്രൂടോക്ക് ഇഎന്‍സി (എന്വിയോണ്മെന്റല് നോയ്സ് ക്യാന്സലേഷന്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബാസ്ബഡ്സ് നിയോ പ്രവര്‍ത്തിക്കുന്നത്. ക്രിസ്റ്റല്‍ ക്ലിയര്കോളിങ്ങും മികച്ച ഓഡിയോ അനുഭവവും നല്കുന്നു. ഏതു സാഹചര്യത്തിലും ബാസ്ബഡ്സ് നിയോയുടെ ട്രൂടോക്ക് ഇഎന്‍സി മികച്ച ഓഡിയോ വ്യക്തത നല്‍കിക്കൊണ്ട് പശ്ചാത്തല ശബ്ദം കുറയ്ക്കുന്നു. ശക്തമായ 13 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പോക്കറ്റില്‍ എളുപ്പത്തില്‍ ഇണങ്ങുന്ന കോംപാക്റ്റ് ചാര്‍ജിങ് കെയ്സിലാണ് ഇയര്‍ബഡ്സ് വരുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. കറുപ്പ്, നീല, ചാര നിറങ്ങളിലാണ് ബാസ്ബഡ്സ് നിയോ വരുന്നത്. ഇയര്‍ബഡ്സിന് പുറമെ ചാര്‍ജിങ് കേസ്, യുഎസ്ബി ചാര്‍ജിങ് കേബിള്‍, മാനുവല്‍ എന്നിവയാണ് ബോക്സിലുള്ളത്. ബാസ്ബഡ്സ് നിയോ ടച്ച് കണ്ട്രോളുമായാണ് വരുന്നത്. ഇത് മ്യൂസിക് സുഖകരമായി നിയന്ത്രിക്കാനും സിംപിള്‍ ടാപ്പിലൂടെ കോള്‍ സ്വീകരിക്കാനും സാധിക്കും. വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷനും പിന്തുണയ്ക്കുന്നതാണ് ബാസ്ബഡ്സ് നിയോ. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട വെര്‍ച്വല്‍ അസിസ്റ്റന്റുകളായ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു.






