
ന്യുഡല്‍ഹി: ഗ്യാന്‍വാപി മോസ്കില്‍ കണ്ടെത്തിയ 'ശിവലിംഗ'ത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാന്‍ ശാസ്ത്രീയ സര്ര്േവ നടത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച് സുപ്രീം കോടതി. ഈ വിഷയത്തിലേക്ക് വളരെ ശ്രദ്ധയോടെ കാലെടുത്ത് വയ്ക്കാനാവുവെന്ന പരാമര്‍ശത്തോടെയാണ് കോടതി നീട്ടിവച്ചത്.
കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ബന്ധപ്പെട്ട മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ശാസ്ത്രീയ സര്‍വേ നീട്ടിവയ്ക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായത്തോട് കേന്ദ്ര, യു.പി സര്‍ക്കാരുകള്‍ അനുകൂല നിലപാട് സ്വീകരിച്ചു.
ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്ന് മേയ് 12നായിരുന്നു അലറഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ വര്‍ഷമാദ്യം വാരണാസിയിലെ ഒരു ലോക്കല്‍ കോടതിയുടെ ഉത്തരവ് പ്രകാരം ഗ്യാന്‍വാപി മോസ്ക് പരിസരത്ത് നടത്തിയ വീഡിയോ പരിശോധനയിലാണ് 'ശിവലിംഗം' കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനയെ പള്ളിക്കമ്മിറ്റി എതിര്‍ക്കുകയാണ്. കണ്ടെത്തിയത് ശിവലിംഗമല്ലെന്നും പള്ളിയില്‍ നമസ്കാരത്തിനു എത്തുന്നവര്‍ക്ക് ശുദ്ധീകര്മ്മത്തിന് ഉള്ള കല്ലാണെന്നാണ് ഇവരുടെ വാദം. കാശി വിശ്വനാഥ ക്ഷേത്രത്തിനു പരിസരത്താണ് ഈ മോസ്ക്.







Comments