
NCB മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ സമീര്‍ വാങ്കഡെക്കെതിരെ സിബിഐയുടെ നിര്‍ബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇത് വാങ്കഡെയ്ക്ക് താല്‍ക്കാലിക ആശ്വാസം. ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് തനിക്കെതിരായി കേസ് എന്നാണ് ഹര്‍ജിയില്‍ സമീര്‍ വാങ്കഡെ ചൂണ്ടിക്കാണിക്കുന്നത്. തിങ്കളാഴ്ച വരെ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. വാങ്കഡെയും, ഷാരൂഖ് ഖാനും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ സമീര്‍ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ആര്യന് ഖാനെ മയക്കുമരുന്ന് കേസില്‍ കുടുക്കാതിരിയ്ക്കണമെങ്കില് 25 കോടി രൂപ കൈക്കൂലിയായി ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ടെന്ന കേസില്‍ വാങ്കഡെയ്ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നത്.
റിയ ചക്രവര്‍ത്തി, ആര്യന് ഖാന് എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് വാങ്കഡെ മേല്‍നോട്ടം വഹിച്ചിട്ടുണ്ടെന്നും, കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചതായും, കുടുംബവുമായി നിരവധി തവണ വിദേശ യാത്രകള്‍ നടത്തിയതായും എന്‍.സി.ബിയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുംബൈയില്‍ വാങ്കഡെക്ക് നാലു ഫ്ളാറ്റുകളും, വഷീമില്‍ 41,688 ഏക്കര്‍ ഭൂമിയും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്ളാറ്റിന് 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു.






