ലോകത്തിലെ ഏറ്റവും ഇയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരി പാതി വഴിയില്‍ മരണത്തിന് കീഴടങ്ങി. ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചാണ് സുസെയ്ന്‍ എന്ന 59 കാരി എവറസ്റ്റ് കയറാന്‍ തുടങ്ങിയത്. എന്നാല്‍ കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നേപ്പാളിലെ ബെയ്സ് ക്യാമ്പില്‍ വച്ച് സുസെയ്ന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച എവറസ്റ്റ് ക്യാമ്പിലെ പരിശീലനത്തിനിടെ സുസയ്ന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സോലുഖുംബും ജില്ലയിലെ ലുക്ല ടൗണിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ബേസ് ക്യാമ്പില്‍ നിന്ന് 250 മീറ്റര്‍ മുകളിലുള്ള ക്രോംപ്റ്റന്‍ പോയിന്റ് വരെ എത്താന്‍ സുസെയ്ന്‍ അഞ്ചിലധികം മണിക്കൂര്‍ വേണ്ടിവന്നതോടെ ഇവര്‍ക്ക് പര്‍വ്വതാരോഹണം സാധ്യമല്ലെന്ന് അധികൃതര്‍ ടൂറിസം വകുപ്പിനെ അറിയിക്കുകയായിരുന്നു. അധികൃതര്‍ സുസെയ്നോട് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യവനിതയാകണമെന്നതായിരുന്നു സുസെയ്ന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ആ ലക്ഷ്യം പൂര്ത്തികരിക്കാനാകാതൊയാണ് അവര്‍ മടങ്ങിയത്.

Comments