
സിനിമ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ ആയിരുന്നു എന്ന താന്‍ കേസ് കൊട് സിനിമയിലെ സുരേഷും സുമലതയും. ചിത്രയും രാജേഷ് മാധവനും ആണ് കഥാപാത്രങ്ങളെ മികവുറ്റതാക്കിയത്. കനകം കാമിനി കലഹം', 'ന്നാ താന്‍ കേസ് കൊട്', 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്', 'തിങ്കളാഴ്ച നിശ്ചയം' തുടങ്ങി നിരവധി സിനിമകളിലൂടെയാണ് രാജേഷ് ഇഷ്ടം പിടിച്ചു പറ്റിയത്. എന്ന താന്‍ കേസ് കൊട് ചിത്രത്തിലെ, സുരേഷേട്ടന് കെയറിങ് എന്ന ഒറ്റ ഡയലോഗിലൂടെയാണ് ചിത്ര പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.
ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണോ എന്ന സംശയം നല്‍കിയാണ് രാജേഷ് കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടത്. ഏതെങ്കിലും സിനിമയുടെ പ്രമോഷന്റെ ഭാഗമാണോ ഇതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
എന്നാല്‍ ഒഫീഷ്യല്‍ എന്ന ക്യാപ്ഷനോടെയാണ് രാജേഷ് വീഡിയോ പങ്കിട്ടത്. അതേസമയം നിരവധി താരങ്ങളും ആരാധകരും ആണ് വീഡിയോയില്‍ കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തുന്നത്. പെണ്ണും പോറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി കൂടി രാജേഷ് അണിഞ്ഞിരുന്നു.
അധ്യാപികയായ ചിത്ര കാസര്‍കോട് നീലേശ്വരത്തിനടുത്ത് കുന്നംകൈ സ്വദേശിനിയാണ്. കൊറോണ ടൈമിലാണ് സിനിമ ഓഡിഷനുകളിലേക്ക് ചിത്ര കൂടുതല്‍ ശ്രദ്ധിച്ചത്.
ഇരുവരും സ്ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയതില്‍ സന്തോഷം ഉണ്ട് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കിടുന്നത്.






