
കുറവിലങ്ങാട്: ആനകളില്‍ തലയെടുപ്പ് ഗുരുവായൂര്‍ കേശവനെങ്കില് ബസുകളില്‍ സൂര്യാ ഫാസ്റ്റിനാണ്. പാലാ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സൂര്യാ ബസിനെക്കുറിച്ച് പഴയ തലമുറയും പുതിയ തലമുറയും ഒരേ പോലെ പറയുന്നതാണിത്. ഈ തലയെടുപ്പിനു പിന്നിലെ ചാലകശക്തിയാണ് സൂര്യ ബസിന്റെ മുതലാളിയായ ഇന്നലെ അന്തരിച്ച മോനിപ്പള്ളി പറച്ചാലില്‍ കെ. സുരേഷ്.
സുരേഷ് പ്രായഭേദമില്ലാതെ എല്ലാവരുടെയും ബാബു അണ്ണനായിരുന്നു. ഒരു സ്വകാര്യ ബസ് മുതലാളിക്ക് ഇത്രയും പ്രധാന്യമുണ്ടോ എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സൂര്യാ ബസിനെക്കുറിച്ചുള്ള യാത്രക്കാരുടെ ഓര്‍മ്മകളും അനുഭവങ്ങളും. ബസിന്റെ മുതല്‍ മുടക്ക് ബാബു അണ്ണന്റെയെങ്കിലും ജനങ്ങളുടെ ബസായിരുന്നു സൂര്യാ ഫാസ്റ്റ്. നാല് ദശാബ്ദമാണ് സൂര്യാ ഫാസ്റ്റ് പാലാ-എറണാകുളം റൂട്ടില്‍ യാത്രക്കാരെ സേവിച്ചത്. ഒരു ദിവസം പോലും മുടക്കമില്ലാത്ത സര്‍വ്വീസും സമയകൃത്യതയും വൃത്തിയുമാണ് സൂര്യാ ബസിനെ വ്യത്യസ്തമാക്കിയത്. ദിവസം രണ്ടു നേരം കഴുകിത്തുടയ്ക്കുന്ന ബസിന്റെ വൃത്തി അപാരമായിരുന്നു.
അതിനെല്ലാം ഉപരി ബസിന്റെ സമയ ക്ലിപ്തതയും യാത്രക്കാരെ ഏറെ ആകര്‍ഷിച്ചു. സാധാരണ യാത്രക്കാര്‍ക്കു പുറമെ െവെദികരും കന്യാസ്ത്രീകളും പോലും സൂര്യ ബസിന്റെ ആരാധകരായിരുന്നു. എറണാകുളത്തിനും മറ്റും യാത്ര ചെയ്യുന്ന കന്യാസത്രീകളും അച്ചന് മാരും സൂര്യ ബസില്‍ നോക്കി നിന്ന് കയറുമായിരുന്നു. അര മിനിറ്റു പോലും വ്യത്യാസമിലാത്ത സൂര്യ ബസിന്റ സമയനിഷ്ഠയും സുരക്ഷിതത്വവുമാണ് െവെദികരെയും സന്യസ്തരേയും ഈ ബസിലേക്ക് ആകര്‍ഷിച്ചത്.
ബസിന്റെ ഉടമസ്ഥനായ കെ. സുരേഷിന്റെ പിതാവ് മോനിപ്പള്ളി പറച്ചാലില്‍ കരുണാകരന് മകന് ബസ് സര്‍വീസ് ആരംഭിച്ച 80കളില്‍ നല്കിയ ഒരേ ഒരു ഉപദേശം ഇതായിരുന്നു. പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍ നിന്നടക്കം െവെദികരോ സന്യസ്തരോ ബസിനു െകെ കാണിച്ചാല്‍ സമയ നഷ്ടം ഉണ്ടായാല്‍ പോലും അവിടെ ബസ് നിര്‍ത്തി കൊടുക്കണമെന്നായിരുന്നു. കേരളത്തില്‍ ഏവര്‍ക്കും ഇംീഷ് വിദ്യാഭ്യാസത്തിനു അവസരം ഉണ്ടാക്കി തന്ന മിഷനറിമാരോടും അവരുടെ പിന്‍ഗാമികളായ െവെദികരോടും സന്യസ്തരോടുീ ഉള്ള ആദരവായിരുന്നു കരുണാകരന് മകന് ഇങ്ങനെ ഒരു ഉപദേശം നല്കാന് ഇടയായതിന്റെ ചേതോവികാരം.
താരതമ്യേന ഗ്രാമങ്ങളിലൂടെ ആയിരുന്നു 80കളില്‍ സര്‍വീസ് ആരീഭിച്ച സൂര്യയുടെ തേരോട്ടം. സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ അന്ന് അപൂര്‍വ്വമായിരുന്നു. നിയമം പൂര്‍ണമായി പാലിച്ചുകൊണ്ട് സീറ്റിങ്ങ് കപ്പാസിറ്റിയും നിര്‍ത്തി കൊണ്ട് പോകാവുന്ന യാത്രക്കാരുടെ എണ്ണവും കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു സര്‍വീസ്. പാലാ മേഖലയില്‍ നിന്ന് എറണാകുളത്തിനുള്ള സൂര്യ ബസ് ഒന്നു കാണാനായി മാത്രം 80 കളില്‍ പാലാ സെന്റ് തോമസ് കോളേജിലെയും അല്‍ഫോണ്‍സ കോളേജിലെയും വിദ്യാര്‍ഥികള്‍ പാലാ ടൗണ്‍ സ്റ്റ്റ്റാന്റ്റില് എത്തിയിരുന്നതും അന്നത്തെ തലമുറയ്ക്ക് സുഖമുള്ളൊരു ഓര്‍മ്മയാണ്.
കെ. എസ്. ആര്. ടി. സി ഉള്‍പ്പടെ സര്‍വ്വീസ് നടത്താതെ മാറി നിന്നപ്പോള്‍ ജനകീയ ബസായി പാലായില്‍ നിന്നും എറണാകുളത്തേക്ക് ഗ്രാമീണ പാതയിലൂടെ കുതിച്ചു പായുകയായിരുന്നു സൂര്യാ ഫാസ്റ്റ്. സമയ ക്യത്യതയുടെ കാര്യത്തില്‍ സൂര്യാ ഫാസ്റ്റ് കിറു കൃത്യമായിരുന്നു. ഇതാണ് ഓഫീസില്‍ പേകേണ്ടവരും ട്രയിന്‍ യാത്രക്കിറങ്ങുന്നവരും സൂര്യാ ഫാസ്റ്റിനെ ആശ്രയിക്കാന്‍ കാരണം.
അടുത്ത നാളുകള്‍ വരെ ബാബു അണ്ണന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന സര്‍വ്വീസ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ അദേഹം പിന് വാങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എറണാകുളം കലൂരിലെ വസതിയിലെ പൊതുദര്‍ശനത്തിനുശേഷം രണ്ടു മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തില്‍. ഭാര്യ: പുഷ്പ, അടിമാലി മണലേല്‍ കുടുംബാഗം. മക്കള്‍: സൂര്യ, സൗമ്യ. മരുമകന്: സുബിന് (മൂലമറ്റം).






