
ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ആദ്യമായി ജിംനി ഫൈവ് ഡോര്‍ പതിപ്പ് അവതരിപ്പിച്ചത്. പുതിയ ജിംനി ഫൈവ് ഡോറിന്റെ പല വിശദാംശങ്ങളും അന്ന് തന്നെ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാഹനത്തിന്റെ മൈലേജ് കണക്കുകള്‍ പങ്കുവെച്ചിരുന്നില്ല. ജൂണിലെ ലോഞ്ചിന് മുന്നോടിയായി മീഡിയ ഡ്രൈവില്‍ മാരുതി സുസുക്കി പരുക്കന്‍ ഓഫ്റോഡ് എസ്യുവിയുടെ മൈലേജ് കണക്കുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. 105 bhp മാക്സ് പവറും 134.2 Nm പീക്ക് torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B എഞ്ചിനാണ് ജിംനി ഫൈവ് ഡോറിന് കരുത്തേകുന്നത്.
അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് വീലുകളിലേക്കും പവര്‍ എത്തുന്നത്. മാനുവല്‍ ട്രാന്‍സ്ഫര്‍ കേസുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയര്‍ബോക്സും വാഹനത്തിന് ലഭിക്കുന്നു. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജിംനി വരുന്നത്. ജിംനി ഫൈവ് ഡോറില്‍ വരുന്ന മാനുവല്‍ ഗിയര്‍ബോക്സ് മോഡല്‍ ലിറ്ററിന് 16.94 കിലോമീറ്റര്‍ മൈലേജ് നല്കുന്നു, അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പ് ലിറ്ററിന് 16.39 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. 40 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുള്ള ജിംനി മാനുവലിന് ഫുള്‍ ടാങ്ക് ഫ്യുവലില്‍ 678 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും, അതേസമയം ഓട്ടോമാറ്റിക് പതിപ്പിന് 656 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
ഓഫ്റോഡ് ലൈഫ്സ്റ്റൈല്‍ എസ്യുവിയുടെ ബുക്കിംഗ് ഈ വര്‍ഷം ആദ്യം മാരുതി സുസുക്കി ആരംഭിച്ചിരുന്നു. ഇതിനോടകം ഏകദേശം 30,000 ബുക്കിംഗുകള്‍ ജിംനി നേടിയതായി കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 36 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 24 ഡിഗ്രി റാംപ് ബ്രേക്ക്ഓവര്‍ ആംഗിള്‍, 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, ആകര്‍ഷകമായ 210 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ജിംനിയുടെ ഓഫ്-റോഡ് കഴിവുകള്‍ വര്‍ധിപ്പിക്കുന്നത്. വാഹനത്തിന് 3985 mm നീളവും 1645 mm വീതിയും 1720 mm ഉയരവുമുണ്ട്. വീല്‍ബേസ് 2590 mm ആണ്. ഇന്ത്യ സ്പെക്ക് ജിംനിയുടെ വില ജൂണ്‍ ആദ്യവാരം ഇന്തോ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.






