
ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റ ഇവി ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ക്രെറ്റ ഇവി കഴിഞ്ഞ ദിവസം ആദ്യമായി ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഹ്യുണ്ടായിയുടെ 'സെന്‍സസ് സ്പോര്‍ട്ടിനസ്' ഡിസൈന്‍ ഭാഷയിലായിരിക്കും ക്രെറ്റ ഇലക്ട്രിക്കിന്റെ രൂപകല്‍പ്പന.
ക്രെറ്റ ഇവിയുടെ മൊത്തത്തിലുള്ള സിലൗട്ടും അതിന്റെ ഐസി എഞ്ചിന് പതിപ്പിന് സമാനമായിരിക്കും. എന്നിരുന്നാലും ക്ലോസ്ഡ് ഓഫ് ഗ്രില്‍ പോലെ ഇവി സ്പെസിഫിക്കായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, മസ്കുലര്‍ ബോണറ്റ്, ഡിസൈനര്‍ എയര്‍ ഡാം, റൂഫ് റെയിലുകള്‍, പുതുക്കിയ അലോയ് വീലുകള്‍ എന്നിവ ഇലക്ട്രിക് എസ്യുവിക്ക് ലഭിച്ചേക്കാം. റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ഈ ഇലക്ട്രിക് കാറിന്റെ പിന്‍വശത്തെ രൂപകല്‍പ്പന മികവുറ്റതാക്കുന്നു. പരീക്ഷണയോട്ടത്തിനിടെ കാര്‍ മറച്ചിരിക്കുന്നതിനാല്‍ കൃത്യമായ ഡിസൈന്‍ പ്രവചിക്കാന്‍ കഴിയില്ല.
ക്രെറ്റ ഫെയ്സ്ലിഫ്റ്റിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും ഇലക്ട്രിക് പതിപ്പില്‍ വരിക. അതേസമയം തന്നെ ചില ഇന്റീരിയര്‍ ബിറ്റുകള്‍ അയോണിക് 5 ഇവിയില്‍ നിന്നും കടമെടുക്കും. സാധാരണ മോഡല്‍ പോലെ ഇതിനും 5 സീറ്റര്‍ ക്യാബിന് ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്ററും ഇതിനകത്ത് സജ്ജീകരിക്കും. മള്‍ട്ടി എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷക്കായി സജ്ജീകരിക്കും. വോയ്സ് കമാന്‍ഡ് ടെക്നോളജി ഉള്‍പ്പെടെയുള്ള ഹൈടെക് ഫീച്ചറുകള്‍ കൂടാതെ അകത്തളം കൂടുതല്‍ മനോഹരമാക്കാന്‍ ആംബിയന്റ് ലൈറ്റിംഗും സജ്ജീകരിച്ചേക്കും.






