
മലയാള സിനിമാസംവിധായകനാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 5 ന്റെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അഖില്‍ മാരാര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായത്. ബിഗ് ബോസ് പ്രേക്ഷകരെല്ലാം ഒരേപോലെ ആഗ്രഹിച്ചതാണ് അഖിലിന്റെ വിജയം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയ ഒരു കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. രണ്ട് മാസം മുമ്പാണ് അഖില്‍ വോള്‍വോ എസ്90 സ്വന്തമാക്കിയത്. ബിഗ് ബോസില്‍ വിജയിയായപ്പോള്‍ കിട്ടിയ മാരുതി ഫ്രോന്‍ക്സും തൊട്ടടുത്ത മാസമാണ് ലഭിച്ചത്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ എസ് കസ്റ്റമൈസ്ഡ് മോഡല്‍ കാര്‍ അഖില്‍ സ്വന്തമാക്കിയിരിക്കുകയാണ്. 50 ലക്ഷത്തിന് മുകളിലാണ് കാറിന്റെ കേരളത്തിലെ ഓണ്‍ റോഡ് വില വരുന്നത്.
'ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ട്ടപെട്ടു.. ആഗ്രഹിച്ചു.. ഇപ്പോള്‍ സ്വന്തമാക്കി.. മിനി കൂപ്പര്‍ എസ്(കസ്റ്റമൈസ്ഡ്).. ഇവിഎം മോട്ടോര്‍സ് കൊച്ചി.. എന്നെ സ്നേഹിക്കുന്നവര്‍ക്കും ദൈവത്തിനും ഒരായിരം നന്ദി..'', അഖില്‍ മാരാര്‍ കാര്‍ വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. കുടുംബത്തിന് ഒപ്പം വോള്‍വോയില്‍ വന്നിറങ്ങിയ അഖില്‍ മിനി കൂപ്പര്‍ ഓടിച്ചാണ് മടങ്ങിയത്. വോള്‍വോ ഇനി ആര് കൊണ്ടുപോകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.






