
പതിറ്റാണ്ടുകളായി സൈന്യത്തിന്റെ ഭാഗമാണ് ജിപ്സി ഓഫ്-റോഡര്‍ മാരുതി സുസുക്കി. ജിപ്സിയുടെ പകരക്കാരനായി ജിംനി എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുമ്പോള്‍ സൈന്യത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ ഇതു സംബന്ധിച്ച് സൂചന നല്‍കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സായുധ സേന ഈ ഉല്‍പ്പന്നത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും സ്പെസിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ അവരുടെ ആവശ്യകതകള്‍, കമ്പനി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ 33 വര്‍ഷത്തിനുശേഷം 2019-ല്‍ ആണ് ജിപ്സിയുടെ വില്‍പ്പന മാരുതി അവസാനിപ്പിച്ചത്. എങ്കിലും ജിപ്സിയുടെ അതേ ഗുണങ്ങള്‍ മറ്റൊരു മോഡലിനും ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നത് കണക്കിലെടുത്ത് സായുധ സേനയ്ക്കായി മാത്രം പ്രത്യേകം നിര്‍മ്മിച്ച മോഡല്‍ മാരുതി നല്‍കിവരുന്നുണ്ട്. അടുത്ത കാലത്തായി, സൈന്യം അതിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ടാറ്റ സഫാരി പോലുള്ള വലിയ എസ്യുവികളെയും തിരഞ്ഞെടുത്തു. പുതിയ ജിംനി 5-ഡോര്‍ അതിന്റെ ലൈറ്റ് കണ്‍സ്ട്രക്ഷന്‍, പെപ്പി പെട്രോള്‍ എഞ്ചിന്, ആകര്‍ഷകമായ ഓഫ്-റോഡ് ശേഷി എന്നിവയാല്‍ ജിപ്സിയുടെ സമാന ഗുണങ്ങളുമായാണ് എത്തുന്നത്. മാത്രമല്ല പുതിയ ജിംനി കൂടുതല്‍ ഇന്ധനക്ഷമതയുള്ളതുമാണ് .
ഇന്ത്യന്‍ സായുധ സേനയ്ക്ക് മാരുതി ജിപ്സിയോടെ വളരെ പ്രിയമായിരുന്നു. അതിന്റെ ഘടന, ചെറിയ വീല്‍ബേസ്, പെപ്പി പെട്രോള്‍ എഞ്ചിന് എന്നിവയാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന്റെ മുഖ്യ കാരണങ്ങള്‍. ഓഫ്-റോഡറിന് വിദൂര പ്രദേശങ്ങളിലെ ഏറ്റവും കഠിനമായ ചില ഭൂപ്രദേശങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ കഴിയും. സായുധ സേനകള്‍ ഉപയോഗിച്ച വിവിധ ആപ്ലിക്കേഷനുകളെ ആശ്രയിച്ച് ഈ ഓഫ്-റോഡര്‍ പരിപാലിക്കാന്‍ എളുപ്പവും വളരെ കസ്റ്റമൈസേഷന് സാധ്യതകള്‍ ഉള്ളതുമായിരുന്നു.






