
ഭൂമിയ്ക്ക് തന്നെ വന്‍ വിപത്ത് സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനുള്ള നൂതന സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. ലോകത്ത് നിലവില്‍ പ്ലാസ്റ്റിക് മാലിന്യം താപോര്‍ജ്ജമായി മാറ്റുകയോ അല്ലെങ്കില്‍ പുനരുപയോഗ സാധ്യമാക്കുകയോ ആണ് ചെയ്യുന്നത്. പക്ഷേ അതിനു ശേഷവും കരയിലും കടലിലും അവശേഷിക്കുന്നത് ഒട്ടേറെ മാലിന്യങ്ങള്‍ തന്നെ. ഇന്ന് ഈ രംഗത്ത് സജീവമായി ഗവേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് ഗവേഷകര്‍ തങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സാണ് ചൈനീസ് തീരദേശത്തെ ഉപ്പ് ചതുപ്പുകളില്‍ നിന്ന് പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്ന് അറിയിച്ചത്. മഞ്ഞക്കടലിനടുത്തുള്ള യുനെസ്കോ സംരക്ഷിത സൈറ്റാണ് ചൈനയുടെ ഡാഫെങ്. ഇവിടെ നിന്നാണ് ഈ പ്രത്യേക 'ഭൗമ പ്ലാസ്റ്റിഫിയര്‍' കണ്ടെത്തിയത്. 'മനുഷ്യനിര്‍മ്മിത പാരിസ്ഥിതിക കേന്ദ്രം' എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. 2021 മെയ് മാസത്തില്‍ ചൈനയിലെയും യുകെയിലെയും ഗവേഷകര്‍ പ്രദേശത്തെ സൂക്ഷ്മാണുക്കളെ പരിശോധിച്ചിരുന്നു.പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുളള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയുമാണ് ഇതുവരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുളളത്.
2020-ല്‍ മാത്രം യുഎന്‍ പാരിസ്ഥിതിക പദ്ധതി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 238 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ലോകമെമ്പാടുമായി ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ പകുതിയിലധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുന്നു. വലിയൊരു ശതമാനം പ്ലാസ്റ്റിക്കും കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. 2024 ല്‍ ഇതുസംബന്ധിച്ച് 200 റോളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുളള നിയമപരമായ കരാറിലെത്താനുള്ള തയ്യൊറെടുപ്പിലാണ് യുഎന്‍.






