
ജനങ്ങള്‍ 2000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാതെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും കടയുടമകള്‍ നോട്ട് നിരസിക്കാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
വിപണിയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ക്ക് ക്ഷാമമില്ലാത്തതിനാല്‍ 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. 2000 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിച്ചു. ബാങ്കുകളില്‍ 2023 സെപ്റ്റംബര്‍ 30 വരെ
ഈ നോട്ടുകള്‍ എളുപ്പത്തില്‍ നിക്ഷേപിക്കാനും മാറാനും കഴിയും. നോട്ടുകള്‍ മാറ്റാന്‍ സമയം ഏറെയുള്ളതിനാല്‍ നോട്ട് മാറ്റുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചത്. ആര്‍ബിഐയുടെ കറന്‍സി മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത് പരിഗണിക്കേണ്ടതെന്നും ദാസ് പറഞ്ഞു.






