ബംഗലൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണമെന്ന കടമ്പ കടന്നതിനു പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ധനകാര്യം കൈാര്യം ചെയ്യും. ഒപ്പം കാബിനറ്റ് വിഭാഗം, പൊതുഭരണം, ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍, മറ്റ്് മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകളും സിദ്ധരാമയ്യയുടെ പക്കലായിരിക്കും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ബംഗലൂരു വികസനം, വന്‍കിട, ഇടത്തരം ജലസേചന പദ്ധതികള്‍ കൈകാര്യം ചെയ്യും.
മുന്‍ മുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കാണ് ആഭ്യന്തരം, കെ. പാട്ടീല്‍ പാര്‍ലമെന്ററി കാര്യം, നിയമനിര്‍മ്മാണം, ടൂറിസം വകുപ്പുകള്‍ വഹിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്് എന്നിവയും ദിനേശ് ഗുണ്ടു റാവുവിന് ആരോഗ്യവും കുടുംബക്ഷേമവുമാണ്.
ലക്ഷ്മി ഹെബ്ബല്കര് ആണ് മന്ത്രിസഭയിലെ വനിതാ പ്രതിനിധി. വനിതാ ശിശുക്ഷേമമാണ് വകുപ്പ്. ഇത് രണ്ടാം തവണയാണ് ലക്ഷമി ഹെബബ്ബല്ക്കര് മന്ത്രിസഭയിലെത്തുന്നത്. റവന്യൂ വകുപ്പ് കൃഷ്ണ ബൈറേഗൗഡയ്ക്കാണ്. ഡോ. എച്ച്്.സി മഹാദേവപ്പയ്ക്ക് സാമൂഹ്യ ക്ഷേമ വകുപ്പാണ്. നിലവില്‍ നിയമസഭാംഗമല്ലെങ്കിലും എഐസിസി സെക്രട്ടറിയായ എന്‍എസ് ബൊസെരാജുവിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ചെറുകിട ജല പദ്ധതിയും ശാസ്ത്ര സാങ്കേതിക വിദ്യയുമാണ് വകുപ്പുകള്‍.
34 അംഗ മന്ത്രിസഭയാണ് അധികാരമേറ്റിരിക്കുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റ് എട്ട് പേരും 20നും അവശേഷിക്കുന്നവര്‍ ശനിയാഴ്ചയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതിനിടെ, ഗവര്‍ണറുടെ അനുമതി ലഭിക്കും മുന്‍പ് വകുപ്പുകളുടെ പട്ടിക പുറത്തുവിട്ടത് ഗവര്‍ണറുടെ അനിഷ്ടത്തിനിടയാക്കി. തുടര്‍ന്ന്് പട്ടിക പിന്‍വലിച്ച് രാജ്ഭവന്റെ അനുമതിയോടെ രണ്ടാമത് പ്രസിദ്ധീകരിക്കുകയായിരുന്നു.






