ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോസിയയ്ക്ക് തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയും തള്ളി. ജസ്റ്റീസ് ദിനേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എഎപിയും സിസോദിയയും.
ഇടപാടിനു പിന്നിലെ ഗൂഢാലോചനയില്‍ സിസോദിയയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശരിവച്ചാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. ഇടപാടില്‍ സിസേദിയയുടെ ലാഭവിഹിതം 12% ആണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ നയരൂപീകരണത്തിലുടെ അനുചിതമായി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന
സിസോദിയയ്ക്കെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇടപാടിന്റെ പേരില്‍ സിസോദിയും സര്‍ക്കാരിലെ മറ്റംഗങ്ങളും 90 കോടി മുതല്‍ 100 കോടി രൂപവരെയാണ് നേട്ടമുണ്ടാക്കിയതെന്ന് സിബിഐ പറയുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്്റ്റു ചെയ്ത സിസോദിയയ്ക്കെതിരെ ഇ.ഡിയും കള്ളപ്പണ ഇടപാടിന് കേസെടുത്തിരുന്നു.






