
റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിച്ച ഡ്രൈവര്‍ക്ക് £1.1 മില്ല്യണ്‍ (12,14,47,080.58 ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാനുളള ഒരു വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെയിലാണ് ഇത്തരമൊരു സംഭവം നടന്നത്. നാല് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പരിക്കേറ്റുവെന്ന് തെളിഞ്ഞതിനെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്ക് ഇത്രയധികം രൂപ നഷ്ടപരിഹാരം നല്കാന് വിധി വന്നത്.
ഇയാള്‍ക്ക് 2018-19 കാലയളവിലാണ് കുഴിയില്‍ വീണ് അപകടം സംഭവിച്ചത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടുന്നതിന്റെ ഉത്തരവാദിത്വമുള്ള വെല്‍ഷ് ഗവണ്മെന്റാണ് ഇദ്ദേഹത്തിന് പണം നല്‍കേണ്ടത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധിപ്പേര്‍ സമാനമായ പരാതി നല്കിയിട്ടുണ്ടന്നാണ്. ഇതില്‍ 11 പരാതികള്‍ വെല്‍ഷ് ഗവണ്മെന്റ് തീര്‍പ്പാക്കി.
റിട്ടയേര്‍ഡ് ഓപ്പറേഷന്‍സ് മാനേജരായ മോറെല്‍ പറയുന്നത് മോശമായിക്കിടക്കുന്ന റോഡുകള്‍ കാരണം പ്രതിവര്‍ഷം രാജ്യത്തിന് 10 ബില്യണ്‍ പൗണ്ട് വരെ ചിലവ് വരുന്നുണ്ടെന്നാണ്. 10 വര്‍ഷം മുമ്പ് മോറെല്‍ ഇത്തരം റോഡുകള്‍ നന്നാക്കുന്നതിന് വേണ്ടി ക്യാമ്പയിന് ആരംഭിച്ചിരുന്നുവെങ്കിലും റോഡുകള്‍ ഒന്നും നന്നാക്കിയില്ല എന്നും അപകടങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നുമാണ് പറയുന്നത്.






