
തൊടുപുഴ: കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് പാറമടയിലെ താത്കാലിക ഷെഡില്‍ വിശ്രമിക്കുകയായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്ക്. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ െവെകിട്ട് 3.30 ഓടെ തൊടുപുഴ ആലക്കോട് കച്ചിറപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഗ്രാെനെറ്റ്സ് എന്ന പാറമടയിലാണ് അപകടമുണ്ടായത്.
മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന് മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന് (55), പൂപ്പാറ സ്വദേശി രാജ (45), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന് (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡില്‍ തൊഴിലാളികള്‍ കയറിയിരുന്നു സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
ഇതിന്റെ ആഘാതത്തില്‍ എല്ലാവരും തെറിച്ചുവീണു. അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന് ജോസാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോളും ചേര്‍ന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍നിന്നും ഇടവെട്ടിയില്നിന്നും ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.






