
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കനത്ത മൂടല്‍ മഞ്ഞ്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഞ്ഞാണ് ഈ ശൈത്യത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. കാഴ്ചയ്ക്ക് വ്യക്തമല്ലാത്തതിനാല്‍ വിമാന സര്‍വീസുകളെ അടക്കമുള്ള ഗതാഗത സൗകര്യങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. എല്ലത്തരം സര്‍വീസുകളും വൈകിയാണ് യാത്ര ചെയ്യുന്നത്.
മൂന്ന് ഇന്താരാഷ്ര്ട വിമാനങ്ങളും ഒരു ആഭ്യന്തര സര്‍വീസുകളുമാണ് വൈകിയാണ് പറക്കുന്നത്. ഇതിന് പുറമെ ഒരു ആഭ്യന്തര വിമാന സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഇതിന് പുറമെ സംസ്ഥാനത്തേക്കുള്ള 42 തീവണ്ടി സര്‍വീസുകളും വൈകിയാണ് ഓടുന്നത്. നാലെണ്ണം സമയം മാറ്റുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയെ കൂടാതെ മറ്റ് വടക്കന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കനത്ത മൂടല്‍ മഞ്ഞാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.






