
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച കോടതി. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്.മാധ്യമങ്ങളെ കാണാനോ , മൊബൈല്‍ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി മദ്യ അഴമതി ക്കേസില്‍ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുകയാണ് സിസോദിയ.
കഴിഞ്ഞ ദിവസം ഡല്‍ഹി മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സര്‍പ്പിച്ചത്.
മനീഷ് സിസോദിയയും രോഗിയായ ഭാര്യയും തമ്മിൽ ഒന്നിടവിടട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീഡിയോ കോളുകൾ അനുവദിച്ചു തിഹാര്‍ ഹൈക്കോടതി പോലീസ് സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചിരുന്നു. നാളെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയില്‍ ഭാര്യയെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇ ഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു. ഡല്‍ഹി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തില്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവും. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ജാമ്യം നിഷേധിച്ചത്.






