
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാക്കൾ. അമേരിക്കയിൽ യാചകവേഷം അണിയാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു.തീരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തു വിടണം എന്നും ആവശ്യപ്പെട്ടു.
സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്താൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു.






