മഹാത്മാഗാന്ധി സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി പ്രൊഫ. അരവിന്ദ കുമാറിനെ നിയമിച്ചു. മുന്‍ വി.സി. സാബു തോമസിന്റെ ഒഴിവിലേക്കാണ് നിയമനം. മലയാളം സര്‍വകലാശാല വിസിയായി ഡോ. എല്‍. സുഷമയെയും നിയമിച്ചു. സംസ്കൃത സര്‍വകലാശാല മലയാളം പ്രൊഫസറാണ്. സര്‍ക്കാര്‍ നല്കിയ പാനലുകളില്‍ നിന്നാണ് നിയമനം.
സര്‍ക്കാര്‍ മുന്‍ വിസി ഡോ: സാബു തോമസിന് പുനര്‍നിയമനം നല്‍കാനുള്ള ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് തള്ളി. തുടര്‍ന്ന് ഡോ. സാബു തോമസ്, ഡോ. അരവിന്ദ കുമാര്‍, ഡോ. ജയചന്ദ്രന് എന്നിവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ നല്‍കിയെങ്കിലും ഗവര്‍ണര്‍ ഈ പാനലും തള്ളിക്കളയുകയും വീണ്ടും സര്‍ക്കാരിനോട് പുതിയ പാനല്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ജയചന്ദ്രന്, ഡോ. അരവിന്ദ് കുമാര്‍, എംജി യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസ്സര്‍ ഡോ. സുദര്ശന് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ നല്കി.
ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ നേരത്തെ നല്കിയ പാനലില്‍ ഉള്‍പ്പെട്ടതും ഗവര്‍ണര്‍ തള്ളിക്കളഞ്ഞതുമായ ആളെത്തന്നെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നതിന് വ്യക്തതയില്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി പറഞ്ഞു. ഇതു കൂടാതെ കുസാറ്റില്‍ അരവിന്ദ കുമാറിന്റെ ഭാര്യയ്ക്ക് പ്രൊഫസ്സര്‍ നിയമനം ലഭിക്കുന്നതിന് അദ്ദേഹം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയുടെ പരാതി ഗവര്‍ണറുടെ പരിഗണയിലിരിക്കുമ്പോഴാണ് ഇത്തരമൊരു നിയമനം നടന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Comments