
ന്യൂഡല്‍ഹി: വരുമാനം കുറച്ചുകാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ബിബിസി. ആദായ നികുതി വകുപ്പിന് അയച്ച ഇ മെയിലിലാണ് ബിബിസിയുടെ കുറ്റസമ്മതം. ബിബിസിയുടെ ഭാഗത്തുനിന്നുള്ള പ്രസ്താവന മാത്രമാണ് വന്നിരിക്കുന്നതെന്നം പിഴയടച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി വരുമാനം കുറച്ചാണ് കാണിച്ചിരുന്നത്. ബിബിസയുടെ ആസ്തി ബാധ്യതയുമായി പരിഗണിക്കുമ്പോള്‍ 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്. എന്നാല്‍ ഈ വിവാദങ്ങളിലൊന്നും പ്രതികരിക്കാന്‍ ബിബിസി ലണ്ടന്‍ ആസ്ഥാനം തയ്യാറായിട്ടില്ല.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ പ്രവര്‍ത്തന രീതിയുമായി യോജിച്ചുപോകുന്നതല്ലെന്ന് ബിബിസിയുടെ പേര് പരാമര്‍ശിക്കാതെ ആദായ നികുതി വകുപ്പ് ഫെ്രബുവരിയില്‍ പ്രതികരിച്ചിരുന്നു. സ്ഥാപനത്തിന് ലഭിക്കുന്ന വിദേശ വരുമാനം അനുസരിച്ച് ഇന്ത്യയില്‍ നികുതി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.






