
ദുഃഖവും ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം പലപ്പോളും മനുഷ്യനെ അക്രമകാരികളാക്കാറുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാതെ വരുമ്പോള്‍ മനുഷ്യന് പണം കണ്ടെത്താന്‍ പല വഴികളും തേടാറുണ്ട്. എന്നാല്‍ ചിലര്‍ ആകട്ടെ മാനസികമായി തകരുകയും ഗതിയില്ലാതെ വരുമ്പോള്‍ ചുറ്റുമുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ എന്നോ മക്കള്‍ ആണെന്നോ ഉള്ള പരിഗണനകള്‍ ഒന്നും ഉണ്ടാകില്ല. ഇതിന് ഉദാഹരമാണണ് കഴിഞ്ഞ ദിവസം അരങ്ങേറിയ അരുംകൊലയുടെ കഥ. കളിപ്പാട്ടങ്ങള്‍ക്കായി വാശിപ്പിടിച്ച മകളെ അടിച്ചുകൊന്നിരിക്കുകയാണ് ഒരു അച്ഛന്.
മധ്യപ്രദേശിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. താന്‍ കടുത്ത ദാരിദ്രത്തില്‍ ആയിരുന്നെന്നും എന്നാല്‍ മകള്‍ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടവും വാങ്ങി നല്കാന് ആവശ്യപ്പെട്ടു എന്നും തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയെന്നും അച്ഛന് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ തന്റെ മകളെ കൊലപ്പെടുത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ വച്ചാണ് ഇയാള്‍ മകളെ കൊന്നത്. വലിയ കല്ലുകളും ടൈലുകളും എടുത്ത് അത് വച്ച് അടിച്ചാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പ്രതിയുടെ അമ്മ യാചിച്ചാണ് ജീവിക്കുന്നത്. ഇയാള്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ട് എങ്കിലും റേഷന്‍ കാര്‍ഡ് കണ്ടെത്തിയില്ല എന്നും പൊലീസ് വ്യക്തമാക്കി.
കടുത്ത ദാരിദ്ര്യത്തിലാണ് ഇയാള്‍ ജീവിച്ചിരുന്നത്. മകള്‍ നിരന്തരം ഇയാളോട് ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.






