
മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 9 അടിയില്‍ അധികം വലിപ്പമുള്ള, ഏകദേശം ഒരു ശരാശരി മനുഷ്യന്റെ ഉയരത്തെക്കാള് വലിപ്പമുള്ള ഭീമന് ക്യാറ്റ്ഫിഷിനെ ഇറ്റലിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിയായ അലസ്സാന്‍ഡ്രോ ബെയിന്‍കാര്‍ഡി എന്ന മത്സ്യത്തൊഴിലാളി പിടികൂടി. ഇറ്റലിയിലെ പോ നദിയില്‍ നിന്നാണ് ഇയാള്‍ മീന്‍പിടുത്തം നടത്തിയത്.
' 23 വര്‍ഷമായി മത്സ്യബന്ധന മേഖലയിലുള്ള താന്‍, ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ക്യാറ്റ് ഫിഷിനെയാണ് പിടികൂടിയതെന്നതില് തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അലസ്സാന്‍ഡ്രോ പറഞ്ഞു'. അന്നേദിവസം താന്‍ തനിച്ചായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നതെന്നും പതിവുപോലെ കുറച്ചു മീനുകളെ പിടിച്ചതിന് ശേഷം മടങ്ങിവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
മീന്‍ പിടിയ്ക്കാന്‍ തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ തന്നെ ഭീമന് മത്സ്യം വലയില്‍ കുടുങ്ങിയെന്ന് മനസിലായി. അതിനു ശേഷം നടത്തിയത് ജീവന് മരണ പോരാട്ടമായിരുന്നു.






