
കരീനയുടെയും സെയ്ഫ് അലിഖാന്റെയും മകന് തൈമൂറിനും ആരാധകര്‍ ഏറെയാണ്. കുഞ്ഞു തൈമൂറിന്റെ വിശേഷങ്ങളറിയാനും അവനെ കാണാനുമൊക്കെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന തൈമൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞിന്റെ വീഡിയോ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. തൈമൂര്‍, കരീനയുടെ അടുത്ത ബന്ധുവും നടനുമായ രണ്‍ബീര്‍ കപൂറിനെ പോലെയാണെന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്.
പച്ചനിറത്തിലുളള ജേഴ്സി അണിഞ്ഞാണ് തൈമൂര്‍ കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നത് ഗ്രൗണ്ടില്‍ ഗൗരവപൂര്‍വ്വമാണ് കളി നടക്കുന്നത്. കളി കണ്ട ആരാധകര്‍ പറയുന്നത് തൈമൂര്‍ ‘മാമു ’രണ്‍ബീര്‍ കപൂറിനെ പോലെയാണെന്നാണ്.
ഫുട്ബോള്‍ കളിയുടെ വലിയ ആരാധകനായ രണ്‍ബീര്‍ കളിക്കാനും കളികാണാനും ഏറെ ഇഷ്ടമുളളയാളാണ്. മറ്റു താരങ്ങള്‍ക്കൊപ്പം രണ്‍ബീര്‍ ഫുട്ബോള്‍ കളിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ തൈമൂറിന് പ്രചോദനം മാമു തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ഗ്രൗണ്ടില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു കോച്ചുമുളളതായി വീഡിയോയില്‍ കാണാം.






