
രാജകീയ ലുക്കില്‍ രാഞ്ജിയെ പോലെ തിളങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. ഫ്ളോറല്‍ ഡിസൈനിലുളള ഹെവി വര്‍ക്കുകളുളള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. നീലയും മഞ്ഞയും കോമ്പിനേഷനിലുളള ലെഹങ്ക അതി മനോഹരമാണ്.
തലയില്‍ ഗോള്‍ഡന്‍ നിറത്തിലുളള ആഭരണം മാത്രമാണ് ഏക ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്.






