
ആഗോള കാര്‍ബണ്‍ പ്രവാഹത്തില്‍ തിമിംഗലങ്ങളുടെ സംഭാവന അന്തരീക്ഷ കാര്‍ബണ്‍ ഫലപ്രദമായി കുറയ്ക്കുന്നതില്‍ വളരെ ചെറുതാണെന്നാണ് സമുദ്ര ശാസ്ത്രജ്ഞനായ ഡോ.ഒലാഫ് മെയ്‌നെക്കെ പറയുന്നു. കരയിലും കടലിലും വച്ച് ഏറ്റവും വലിയ ജീവയാണ് തിമിംഗലം. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് (CO2) പിടിച്ചെടുക്കാനുള്ള കഴിവ് നമ്മള്‍ വിചാരിയ്ക്കുന്നതിനേക്കാള്‍ ഏറെയാണെന്നായിരുന്നു നേരത്തെ പഠനം സൂചിപ്പിച്ചത്. ഈ കണ്ടെത്തലോടെ തിമിംഗലങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ശക്തമായ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനാല്‍ തിമിംഗലങ്ങളെ 'കാലാവസ്ഥാ രക്ഷകരായി' ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചു.
തിമിംഗലങ്ങള്‍ CO2 വേര്‍തിരിക്കലിന് സഹായിക്കുമെങ്കിലും അത് അടുത്തിടെ രേഖപ്പെടുത്തിയ പോലെ വലിയ തോതിലുള്ള മാറ്റം കൊണ്ടുവരില്ലെന്നാണ്. ഇത്തരമൊരു പ്രത്യാശ വച്ച് പുലര്‍ത്തുന്നത് കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കുന്നതിനുള്ള അടിയന്തിര നീക്കങ്ങള്‍ക്ക് കൂടുതല്‍ കാലതാമസം സൃഷ്ടിക്കുകയായിക്കുമെന്നും ഡോ.ഒലാഫ് മെയ്‌നെക്കെ അറിയിച്ചു. തിമിംഗലങ്ങള്‍ കാര്‍ബണ്‍ സ്വാംശീകരിക്കുന്നതില്‍ പ്രത്യേകമായ കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






