
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായി. കണ്ണൂരില്‍ നായയുടെ ആക്രമണത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന് മുഹമ്മദ് റഫാന് റഹീസിനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈയ്ക്കും, കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ ലോട്ടറി വില്പ്പനക്കാരിയ്ക്കും തെരുവുനായയുടെ കടിയേറ്റു. പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്. കോഴിക്കോട് കുറ്റ്യാടി ടൗണില്‍ വെച്ച് 17 കാരന് നായയുടെ കടിയേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






