
തിരുവനന്തപുരം: കേരളം മുഴുവന്‍ കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി മധ്യകിഴക്കന്‍ അറബിക്കടലിനു മുന്പില് തുടരുകയാണ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. കേരള- കര്‍ണാകട-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.






