![Menaka with her co ]-heroines (Image Source: Instagram)](https://images.mangalam.com/uploads/news/2023/06/637687/Untitled-7.jpg)
മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഒരുപാട് നടിമാരുണ്ട്. എണ്‍പതുകളിലെ അഭിനേത്രികളുടെ ഇപ്പോഴത്തെ ചിത്രങ്ങളും അവരുടെ ഇപ്പോഴത്തെ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആവേശമാണ്. അതുകൊണ്ടു തന്നെ 1980 കാലഘട്ടത്തില്‍ മലയാള സിനിമയില്‍ സജീവമായ നടികള്‍ ഒന്നിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മേനക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിലെ എവര്‍ഗ്രീൻ നായികമാരായ അംബിക, കാര്‍ത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായര്‍, ചിപ്പി, ജലജ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മേനക. ‘‘ഞങ്ങളുടെ ലവ്ലീസ് ഗ്രൂപ്പിനൊപ്പം ഹൊറൈസണിൽ നിന്ന് മനോഹരമായ ഉച്ചഭക്ഷണം കഴിച്ചു. ഞങ്ങൾ എല്ലാവരും ഒത്തിരി രസകരമായ ഓർമ്മകളും കൊണ്ട് ആസ്വദിച്ചു. എല്ലാവരേയും ഉടൻ വീണ്ടും കാണും, ലവ്ലീസ്..’’ എന്നാണ് ചിത്രത്തിന് മേനക നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ താരങ്ങളില്‍ മിക്കവരും ഇപ്പോഴും സിനിമ - സീരിയല്‍ മേഖലകളിലൂടെ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. പഴയ താരങ്ങളുടെ ഒത്തുചേരല്‍ ചിത്രങ്ങള്‍ കണ്ട് ആരാധകരെല്ലാം കമന്റുകളിടുന്നുണ്ട്.






