
ലോകമെങ്ങും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് മാര്വല് കോമിക്സിന്റെ ഏറ്റവും പുതിയ അനിമേഷന് ചിത്രം 'സ്പൈഡര്മാന് അക്രോസ് ദ മള്ട്ടിവേഴ്സ്. ചിത്രത്തില് ഇന്ത്യന് സ്പൈഡര്മാന് ഉള്ളതിനാല് സിനിമ കാണാന് നമുക്ക് കുറച്ചുകൂടി ആവേശമായി. വ്യത്യസ്തമായ മേക്കിംഗ് ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരു കോമിക്ക് ബുക്ക് വായിക്കുന്ന രസവും ഔട്ട് ഓഫ് ദ ബോക്സ് അനിമേഷന് ടെക്നിക്കുകളുമൊക്കെ ചിത്രത്തെ മറ്റുള്ളവയില് നിന്ന്വ്ത്യസ്തമാക്കുന്നു. ചിത്രത്തിന്റെ അടുത്ത ഭാഗം 2024 മാര്ച്ചില് പുറത്തിറങ്ങും.
ഇപ്പോഴിതാ ചിത്രത്തിന്റെ അനിമേഷന് ജോലികളില് പങ്കാളികളായവര് പങ്കുവെക്കുന്നത് അത്യധികം സന്തോഷം നല്കുന്ന വാര്ത്തയാണ്. കേരളത്തിന്റെ സ്വന്തം ആയോധന കലയായ കളരിപ്പയറ്റാണ് ചിത്രത്തിലെ ഇന്ത്യന് സ്പൈഡര്മാന് പ്രവിത്ര് പ്രഭാകറിന്റെ ചലനങ്ങള്ക്കായി അനിമേഷന് സംഘം റഫര് ചെയ്തത്. 2000 വര്ഷത്തിലധികം പഴക്കമുള്ള, കേരളത്തില് നിന്ന് പിറവികൊണ്ട ആയോധന കലയായ കളരിപ്പയറ്റ് പവിത്രിന്റെ മോഷന് സിഗ്നേച്ചറുകളില് ഉപയോഗിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ ലീഡ് അനിമേറ്റര് നിക്ക് കോണ്ടോ ട്വീറ്റ് ചെയ്തത്. കളരിപ്പയറ്റ്, തെയ്യം എന്നിവ കേരളത്തിന്റേതാണ്. തെയ്യം കര്ണാടകയുടെ ചില ഭാഗങ്ങളിലുമുണ്ട്. കൂത്ത് തമിഴ്നാട്ടിലും, യക്ഷഗാനം കാസര്ഗോഡും കര്ണാടകയിലുമാണ് പ്രചാരത്തിലുള്ളത്.
തെയ്യം, യക്ഷഗാനം, കൂത്ത് തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങളില് നിന്ന് പ്രചോദിതനായാണ് താന് പവിത്ര് പ്രഭാകറിന്റെ ക്യാരക്ടര് ഡിസൈന് ചെയ്തതെന്ന് പവിത്ര് പ്രഭാകറിന്റെ ക്യാരക്ടര് സ്കെച്ച് ആര്ട്ടിസ്റ്റുകളില് പെട്ട, നെറ്റ്ഫ്ലിക്സ് ആര്ട്ട് ഡയറക്ടര് നവീന് സെല്വനാഥനും ഇന്ത്യന് സ്പൈഡര്മാന്റെ കേരള കണക്ഷനെപ്പറ്റി ട്വീറ്റ് ചെയ്തു.
മാര്വലിന്റെ അനിമേറ്റഡ് സ്പൈഡര്മാന് സിനിമാപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 'അക്രോസ് ദി മള്ട്ടിവേഴ്സ്'. ചിത്രത്തിലെ സ്പൈഡര്മാനായി എത്തുന്നത് മൈല്സ് മൊറാലസ് എന്ന പയ്യനാണ് . ചിത്രത്തിന്റെ ആദ്യഭാഗമായ 'സ്പൈഡര്മാന്, ഇന്റു ദ മള്ട്ടിവേഴ്സും' ലോക വ്യാപക ശ്രദ്ധ നേടിയിരുന്നു.







Comments