
ക്വാറ: നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട് ബോട്ടില്‍ 300 ലേറെ പേര് ഉണ്ടായിരുന്നു. തിങ്കളാഴ്ച മധ്യ നൈജീരിയയിലെ ക്വാറയിലാണ് ദുരന്തമുണ്ടായത്. പോലീസും ഗവര്‍ണറും അപകടം സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
103 പേര് മരിച്ചതായും 100ലേറെ പേരെ രക്ഷപ്പെടുത്തിയതായും ക്വാറ സ്റ്റേറ്റ് പോലീസ് വക്താവ് ഒകസാന്‍മി അജയി പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടി തിരിച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബോട്ട് ദുരന്തങ്ങള്‍ നൈജീരിയയില്‍ സാധാരണമാണ്. ബോട്ടുകളുടെ ശോചനീയാവസ്ഥയും പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മഴക്കാലത്ത് വെള്ളപ്പൊക്കവും എല്ലാ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാണ്.






