
കണ്ണൂര്‍ : കണ്ണൂര്‍ :ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ടി കെ രജീഷിനെ സെന്‍ട്രല്‍ ജയിലില്‍ നിന്നും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് സംഭവം. രജീഷിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ കിടന്നും കുറ്റകൃതങ്ങള്‍ നടത്തുന്നുവെന്ന ആരോപണങ്ങള്‍ കൊടി സുനി അടക്കമുളളവര്‍ക്കെതിരെയാണ് ഉയര്‍ന്നത്.ഇതിനിടെ യാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.
കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേയ്ക് കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് പിടികൂടിയരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി കെ രജീഷിന്റെ നിർദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി കെ രജീഷിന്റെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി കെ രജീഷിന്റെ പങ്ക് വെളിപ്പെടുക






