
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അബിന്‍ വര്‍ക്കി മത്സര രംഗത്ത്. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തുമ്പോള്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് അബിന്‍ വര്‍ക്കിയാണ്.
അബിന്‍ വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമമായ തീരുമാനം ഉണ്ടാവും. നോമിനേഷന് കൊടുക്കേണ്ട അവസാന തീയതി ഇന്നാണ്. അതേ സമയം ചാനലുകളില്‍ പാര്‍ട്ടിക്ക് വേണ്ടി വാദിക്കുന്നവര്‍ സംഘടനയില്‍ ഏറ്റുമുട്ടുന്നവെന്ന വിശകലനങ്ങളും ഉയരുന്നുണ്ട്.
കെസി വേണുഗോപാല്‍ പക്ഷത്തില്‍ നിന്ന് ബിനു ചുളളയില് നോമിനേഷന് കൊടുക്കുമെന്ന് റിപ്പോര്‍ട്ടകളുണ്ടായിരുന്നു. എന്നാല്‍ എ ,ഐ , ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടന്ന സാഹര്യത്തില്‍ ബിനു ചുളളിയില്‍ പിന് വാങ്ങുകയായിരുന്നു. ഇത് വലിയ രീതിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പിന് മാറ്റമുണ്ടായത്.
ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതിലാണ് എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് മാങ്കൂട്ടത്തിന്റെ പേരിലേക്കെത്തുന്നത്.
ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരെന്റ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക.






