
ഇടുക്കി: അടിമാലി കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കുത്തിക്കൊന്നു. അട്ടലാനിക്കല് സാജന് (39) ആണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക് അറസ്റ്റിലായി. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പോലീസ്.
കാപ്പ കുറ്റം ചുമത്തി കഴിഞ്ഞ മൂന്നു മാസമായി സിറിയക് ജയിലിലായിരുന്നു. സിറിയകിനൊപ്പം താമസിച്ചിരുന്ന സ്ത്രീയേയും കുഞ്ഞിനേയും ഈ സമയം സാജന് ഉപദ്രവിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ സിറിയക് ഈ സംഭവത്തിന്റെ പേരില്‍ സാജനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സാജനെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് സിറിയക് കുത്തിക്കൊലപ്പെടുത്തിയത്.






