
തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് നാദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഗേളിയിലൂടെയാണ് നദിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായത്. 1998 ല്‍ ശീരീഷ് ഗോഡ്ബോലെയെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയ നദിയ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ‘എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, സനം ജന എന്നീ പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളടക്കം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. കോളജ് കുമാരിയുടെ ചെറുപ്പം എന്നാണ് നാദിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയാറുള്ളത്. യാത്രകളെ ഏറെ സ്നേഹിക്കാറുള്ള താരം അതിന്റെ ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ബോട്ട് യാത്ര ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘‘ ഈ ചക്രം എന്റെ കണ്ണിൽ പെട്ടു, എന്റെ ആദ്യ സിനിമയിലെ പ്രിയപ്പെട്ട നിമിഷങ്ങളെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍ വന്നു...’’ എന്നാണ് ചിത്രത്തിനൊപ്പം നാദിയ നല്കിയ ക്യാപ്ഷന്‍. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഒരു സ്റ്റില്ലും താരം പങ്കുവച്ചിട്ടുണ്ട്. ബോട്ട് യാത്രയുടെ ചിത്രങ്ങളും വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്.
ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും നൊസ്റ്റാള്‍ജിയ പങ്കുവച്ചു. താരത്തിന്റെ അഭിനയത്തെക്കുറിച്ചും പദ്മിനി എന്ന അഭിനേത്രിയെക്കുറിച്ചുമെല്ലാം താരങ്ങള്‍ കുറിക്കുന്നുണ്ട്.






