
പ്രദീപ് രംഗനാഥന്‍ നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേശ് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭേദപ്പെട്ട അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിഘ്‌നേശ് ശിവന്‍ പറഞ്ഞ വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്.
'ഭിക്ഷ എടുത്താണ് ഈ സിനിമ ഞാൻ ചെയ്തതെന്ന് പറയുന്നതിൽ എനിക്ക് ഒരു നാണക്കേടും ഇല്ല. ഈ സിനിമ നന്നായി വരാനായി ഭിക്ഷ എടുക്കാൻ പോലും ഞാൻ തയ്യാറായിരുന്നു. ഒരുപാട് പേരോട് ഞാൻ അപേക്ഷിച്ചിട്ടുണ്ട്, കാലിൽ വീണിട്ടുണ്ട് പക്ഷെ അതിലൊന്നും എനിക്കൊരു പ്രശ്നമില്ല. ആ സിനിമ ഞാൻ തിയേറ്ററിൽ എത്തിച്ചു. അത് 10 പേർക്ക് ഇഷ്ടമായാലും ഞാൻ ഹാപ്പിയാണ്', വിഘ്‌നേഷിന്റെ വാക്കുകൾ.
പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്‌ജെസൂര്യ, മിഷ്‌കിന്‍, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രദീപ് രംഗനാഥന്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനുരുദ്ധ് രവിചന്ദറാണ്. നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.






