
നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. നില, നിറ്റാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുളളത്.
ഇപ്പോഴിതാ പേളിയുടെയും കുടുംബത്തിന്റെയും വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. '' കണിക്കൊന്നയുടെ സ്വര്‍ണ്ണ പ്രഭയും, കണി കാണുന്ന നേരത്തെ പുണ്യവും, ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പൊന്‍വെളിച്ചവും നിങ്ങളുടെ ജീവിത്തതില്‍ എന്നും നിറഞ്ഞുനില്‍ക്കട്ടെ. പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, നല്ല ഓര്‍മ്മകളും, സ്‌നേഹം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുവരട്ടെ. എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്‍ എല്ലാവര്‍ക്കും'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചത്. പോസ്റ്റിനു താഴെയായി നിരവധി പേരാണ് പേളിക്കും കുടുംബത്തിനും വിഷു ആശംസകളുമായി എത്തുന്നത്.






