കക്ദ്വീപ്: പ്രതിപക്ഷ കക്ഷികളുടെ യോഗം 23ന് പട്നയില്‍ നടക്കാനിരിക്കേ കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് പ്രകടമാക്കി തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയൂം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സിപിഎമ്മുമായി ബന്ധമുള്ള കാലത്തോളം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ തന്റെ പക്കല്‍ നിന്നും ഒരു സഹായവും കോണ്‍ഗ്രസ് പ്രതീക്ഷിക്കേണ്ടെന്ന് മമത പറഞ്ഞു.
പല സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ബംഗാളിലെ ഏറ്റവും വലിയ സഖകക്ഷി സിപിഎമ്മാണ്. അവര്‍ ഇവിടെ ബിജെപിയുമായി വലിയ സഖ്യത്തിലാണ്. അവര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സഹായം തേടുന്നുവെന്ന് കക്ദ്വീപില് ഒരു പൊതുയോഗത്തില്‍ മമത പറഞ്ഞു.
2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ കക്ഷി നേതാക്കളൂടെ യോം വിളിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം പാക്കേജ് ബംഗാളില്‍ നടപ്പാകില്ലെന്ന സൂചനയാണ് മമത നല്‍കുന്നത്.






