ഇന്‍ഡോര്‍: മധ്യപ്രദേശിലെ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നൂറ് കോടിയുടെ നിക്ഷേപം. പശ്ചിമ മധ്യപ്രദേശിലെ 500 ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നായാണ് 100 കോടിയുടെ നിക്ഷേപം കണ്ടെത്തിയത്. നിക്ഷേപ വിവരങ്ങളിലെ പൊരുത്തക്കേട് കണ്ടെത്തിയതിനേതുടര്‍ന്നാണ് പരിശോധിച്ചപ്പോഴാണ് വരവില്‍ കവിഞ്ഞ നിക്ഷേപത്തിന്റെ വിവരം ലഭിച്ചതെന്ന് അഡീഷണല്‍ ഡയറക്ടര്‍ പ്രശാന്ത് ഝാ അറിയിച്ചു.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം ഇത്തരത്തില്‍ 150ലധികം കേസുകള്‍ വന്നിരുന്നു. ഇത്തരം ക്രമക്കേട് നടത്തിയവരെപറ്റി അന്വേഷിച്ചുവരികയാണെന്ന് ആദായ നികുതി വകുപ്പ് ഇന്‍ഡോര്‍ ചീഫ് കമ്മീഷണര്‍ വി കെ മാധുര്‍ അറിയിച്ചു.
വമ്പന്‍തുക നിക്ഷേപിച്ച 60 സഹകരണ ബാങ്കുകളിലായുള്ള 300 ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് പുറമെ വന്‍ തോതില്‍ കച്ചവടം നടത്തിയിരിക്കുന്നത് പെട്രോള്‍ ബങ്കുകള്‍, മറ്റ് വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തിയേക്കുമെന്നും ആദായ നികുതി വകുപ്പ് നല്കുന്നു.
നോട്ടസാധുവാക്കലിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലായി നിരവധി പണം എത്തിയിരുന്നു. ഇത്തരം ക്രമക്കേടുകളെ ശ്രദ്ധയോടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരുന്നത്.






