പാലക്കാട്: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ചാവടിപ്പാറയിലെ ജനവാസ മേഖലയിൽ നിന്ന് വനത്തിലേക്ക് മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ ഇടിച്ചതിന് പിന്നാലെ എൻജിനടിയിൽ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ ഏകദേശം 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴയ്ക്കപ്പെട്ട നിലയിലായിരുന്നു.
അപകടത്തെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം വനമേഖലയിൽ നിർത്തിയിട്ടു. സംഭവം നടന്ന വാളയാർ സെക്ഷനിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിആർഎം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫീസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘവും സ്ഥലത്തെത്തി.
വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളം തെറ്റുന്നത് ഉൾപ്പെടെയുള്ള വൻ ദുരന്തം ഒഴിവായതായി അധികൃതർ പറഞ്ഞു. ആനകൾ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി മേഖലയിൽ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്.
മാസങ്ങൾക്കു മുൻപും വാളയാർ മാൻ പാർക്കിന് പിന്നിൽ ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു.

Comments