
തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തിളങ്ങിയത് തമിഴിലാണ്. അഭിനേത്രിയായ അമ്മ മേനകയും നിര്‍മ്മാതാവും താരവുമായ അച്ഛന് സുരേഷ്കുമാറുമാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലുള്ള കരുത്തെന്ന് പലതവണ കീര്‍ത്തി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയോടനുബന്ധിച്ച് കീര്‍ത്തി സുരേഷ് അച്ഛന് സുരേഷ് കുമാറിന് ഹൃദയസ്പര്‍ശിയായ ആശംസകള്‍ കുറിച്ചിട്ടുണ്ട്. ഒപ്പം കുറച്ച് ത്രോബാക്ക് ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. ‘‘എനിക്ക് ഈ ചിത്രങ്ങള്‍ പുനഃസൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നെ ഇപ്പോള്‍ ഇങ്ങനെ എടുക്കാന്‍ അച്ഛന് കുറച്ചു ബുദ്ധിമുട്ടാണെന്ന് തോന്നുന്നു...’’ ചോറൂണിന്റെ ചിത്രങ്ങള്‍ക്കൊപ്പം തന്റെ ബാല്യകാല ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. കീര്‍ത്തി പങ്കിടുന്ന എല്ലാ ചിത്രങ്ങളും പോസ്റ്റുകളും വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.






