
പഠനകാലത്തെ കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗ്രാജുവേഷന്. ഗംഭീര ചടങ്ങുകളോടുകൂടിയാണ് സ്കൂളുകളും കോളെജുകളും ഗ്രാജുവേഷന് ചടങ്ങുകള്‍ നടത്താറുള്ളത്. എന്നാല്‍ ഇപ്പോളിതാ ഒരു ഹൈസ്കൂള്‍ ഗ്രാജുവേഷനിടയില് നൃത്തം ചെയ്തതിന് പെണ്‍കുട്ടിക്ക് ഡിപ്ലോമ നല്‍കിയില്ല. തന്റെ പേര് വിളിച്ചപ്പോള്‍ നൃത്തച്ചുവടുകളോടെ ചെന്ന പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു. തിരികെ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി ഇത് ചോദ്യം ചെയ്തെങ്കിലും പ്രിന്‍സിപ്പല്‍ നല്കാന് തയ്യാറായില്ല. സംഭവശേഷം ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.
ഹഫ്സ അബുദുറഹ്മാന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ഫിലാഡെല്‍ഫിയിലെ തന്റെ സ്കൂളില്‍ നടന്ന ചടങ്ങില്‍ അപമാനിതയാകേണ്ടിവന്നത്. ' തന്റെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു പ്രിന്‍സിപ്പല്‍ തട്ടിയെടുത്തതെന്നും ഇനി ഒരിക്കലും ആ നിമിഷങ്ങള്‍ തിരികെ കിട്ടില്ല' എന്നായിരുന്നു സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പ്രതികരണം. താന്‍ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
@MalindaSmith എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഒരുപാട് കുട്ടികള്‍ മരിക്കുകയും പഠനം പൂര്‍ത്തിയാക്കാനാവാതെയും പോകുന്ന ഈ കാലത്ത് ആഘോഷിക്കേണ്ട വിജയമായിരുന്നു എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടുകൂടി പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് ആഘോഷിക്കേണ്ട സമയമാണ് എന്നും, അതിനാല്‍ നൃത്തം കളിച്ചതില്‍ തെറ്റില്ല എന്നുമാണ് ഒരു കൂട്ടര് അഭിപ്രായപ്പെട്ടത്. എന്നാല്‍ വേദിയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണം എന്നാണ് മറ്റൊരു കൂട്ടര് വാദിക്കുന്നത്. ഏതായാലും ജീവിതത്തിലെ നല്ലൊരു നിമിഷത്തില്‍ പെണ്‍കുട്ടിക്ക് അപമാനം ഏല്‍ക്കേണ്ടി വന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു.
Cruel, unconscionable
A diploma is earned, cannot be denied to a student for celebrating (by dancing,family cheering) the achievement pic.twitter.com/bDx89IzAmG
“Girls' High grad speaks out after being denied diploma on stage after dancing during ceremony” https://t.co/4URZhxXgbZ— Dr. Malinda S. Smith (@MalindaSmith) June 16, 2023






