
തിരുവനന്തപുരം : കെ വിദ്യയുടെ സര്‍ട്ടിഫിക്കറ്റ് കേസിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ സര്ട്ടിഫിക്കേറ്റുകളിലും ഹോളോ ഗ്രാം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര് ബിന്ദു. ഒന്നോ രണ്ടോ ആളുകളില്‍ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോള്‍ സമാന്യവല്ക്കരിക്കാന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഉന്ന വിദ്യാഭ്യാസ മന്ത്രി മഹാരാജാസിൽ പരിശോധനയ്ക്ക് എത്തും.
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ തള്ളുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യാജ രേഖ പ്രവണതകൾക്ക് തടയിടുന്നതിന് സർഫിക്കറ്റുകളിലും ഹോളോം ഗ്രാം സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം . എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലും ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.
പരിശോധനയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി മഹാരാജാസിൽ എത്തും എൻഐസി സോഫ്റ്റ് വെയറുമായി യുമായി ബന്ധപെട്ട രേഖകൾ കൈമാറി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് മഹാരാജാസ് കോളജ് സന്ദർശിക്കും.
കേസിൽ പ്രതികളായ കെഎസ്യു സംസ്ഥാന പ്രസിഡന്റും മധ്യമപ്രവർത്തകയും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. വ്യാജരേഖ കേസിൽ പതിനാല് ദിവസമായിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 20 ന്നാണ് വിദ്യയുടെ മുൻകൂജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക






