
എസ്.എസ്. രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ മാത്രം മതി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ എന്ന താരത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍. രാം ചരണിന്റെ കുടുംബവിശേഷങ്ങളും ആരാധകരെ സ്വന്തം പോലെ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്. നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം എല്ലാവരും താരത്തിന്റെ ഈ സന്തോഷത്തിന് ആശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ നാട്ടു നാട്ടു ഗായകൻ കാല ഭൈരവ കുഞ്ഞിന് അതുല്യവും വളരെ സവിശേഷവുമായ ഒരു സമ്മാനമാണ് നല്‍കിയത്. തന്റെ സംഗീതത്തില്‍ നിന്നെടുത്ത ശ്രുതിമധുരമായ ഈണമാണ് കാലഭൈരവ കുഞ്ഞിനായി നല്‍കിയത്. കുഞ്ഞു രാജകുമാരിക്കായി കാല ഭൈരവ സമ്മാനിച്ചത് അതിമനോഹരമായൊരു സംഗീതമാണെന്ന് ട്വിറ്ററിലൂടെ രാം ചരണ്‍ തന്നെ കുറിച്ചു. ‘ഞങ്ങൾക്കായി ഈ രാഗം സൃഷ്ടിച്ചതിന് കാലഭൈരവയ്ക്ക് നന്ദി. ഈ രാഗം ഈ ഭൂമിയിലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സന്തോഷം നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്...’ രാം ചരണ്‍ കുറിച്ചു.
Thank you @kaalabhairava7, for creating this tune for us. We are sure this melody will bring happiness and joy to millions of children across the globe.. pic.twitter.com/911bGK4GZz
— Ram Charan (@AlwaysRamCharan) June 19, 2023
ധ്യാനത്തിലേർപ്പെടാനും പരിവർത്തനത്തിന്റെ ശക്തി വികസിപ്പിക്കാനും നമ്മിൽ പോസിറ്റിവിറ്റി കൊണ്ടുവരാനും നമ്മുടെ ആത്മീയത ഉണർത്താനും ഒരു കുട്ടിയുടെ അടിമയാകാനും ഈ ട്യൂൺ വളരെ സഹായകമാണെന്നാണ് പറയുന്നത്. ഉപാസനയുടെയും രാം ചരണിന്റെയും ട്വീറ്റുകൾക്ക് കാലഭൈരവ മറുപടിയും നൽകിയിട്ടുണ്ട്. ‘പ്രിയപ്പെട്ട ചരൺ അണ്ണാ, പ്രിയപ്പെട്ട അപ്സി അക്ക
പ്രിയപ്പെട്ട ചരൺ അണ്ണാ, ഈ സന്തോഷമെല്ലാം എന്റേതാണ്. നിങ്ങളുടെ മനോഹരമായ യാത്രയുടെ ഭാഗമാക്കിയതിന് നന്ദി...’’ എന്നായിരുന്നു രാം ചരണിന്റെ ട്വീറ്റിന് കാലഭൈരവയുടെ മറുപടി.






