
പിന്നാക്ക വിഭാഗ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ഡിസംബര്‍ 31 ഓടെ ആദിവാസി മേഖലയില്‍ സമ്പൂര്‍ണമായി ഇന്റര്‍നെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി, റോഡുകള്‍, ഇന്റര്‍നെറ്റ് എന്നിവ മിക്കയിടങ്ങളിലും എത്തിച്ചു. തൊടുമല വാര്‍ഡിലെ 86 കുടുംബങ്ങള്‍ക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. പിന്നാക്ക വിഭാഗക്കാരെ മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.






