
ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും പാരന്റിങ്ങിനെ പറ്റിയും നിരന്തരം സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. എന്നാല്‍ പാരന്റിങ്ങില്‍ തനിക്കും അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സമീറ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ ആദ്യമായാണ് ഈ വിവരം സമൂഹമാധ്യമത്തില്‍ പങ്കുവെയ്ക്കുന്നത്. എന്റെ രണ്ടാമത്തെ കുഞ്ഞിന് 9 മാസം പ്രായമുളളപ്പോള്‍ അവള് കട്ടിലില്‍ നിന്ന് നിലത്തുവീണു. ആ ചെറിയ ജീവനെ നിലത്ത് വീഴാന്‍ ഞാന്‍ അനുവദിച്ചമല്ലാ എന്നോര്‍ത്ത് എനിക്ക് വളരെ കുുറ്റബോധമായിരുന്നു. കുഞ്ഞ് കരയുന്നു. ഞാന്‍ കരയുന്നു, തന്റെ ഭാഗത്തെ തെറ്റാണെന്നു കരുതി മൂത്ത മകന് കരയുന്നു. ആകെ പൊട്ടിക്കരച്ചില്‍. അന്ന് രാത്രി മൂന്ന് മണിക്ക് ഞാന്‍ ഡോക്ടറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ എവിടെ ഇടിച്ചിട്ടാണ് കരയുന്നത് എന്നു പോലും മനസ്സിലാകുന്നില്ല. ഞാന്‍ കരുതി ഗെയിം ഓവര്‍. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ പ്രശ്നമുണ്ടാകുന്ന രീതിയില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അന്ന് ഒരുപാട് പേടിച്ചു.
പാരന്റിങ് വളരെ കണ്‍ഫ്യൂസിങ് ആണ്. എന്തു ചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും സംശയമാണ്. പിന്നെ ഒരു കുഞ്ഞ് എന്നത് എളുപ്പമല്ല. മുലപ്പാലിന് വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞ്. അത് വലിയൊരു ഉത്തരവാദിത്തമാണ്’- സമീറ പറഞ്ഞു.
പൊതുവെ എല്ലാ കാര്യങ്ങളുംമറ്റുളളവര്ക്കുവേണ്ടി ചെയ്യേണ്ടവരാണ് അമ്മമാര്‍ അല്ലെങ്കില്‍ സ്ത്രീകള്‍ എന്നാണ് കരുതുന്നത്. പക്ഷേ സ്ത്രീകള്‍ സ്വാര്ഥരാവേണ്ടതായുണ്ട്. സ്വന്തം കാര്യം നോക്കിയാല്‍ മാത്രമേ ഭര്‍ത്താവിന്റെയോ കുഞ്ഞിന്റെയോ കാര്യത്തില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റു. അതുകൊണ്ട് തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം സമീറ പറഞ്ഞു.






