
കെഎസ്യു നേതാവ് അൻസിൽ ജലീലിന് വ്യാജ ബിരു സർട്ടിഫിക്കറ്റ് കേസിൽ ഇടക്കാല മുൻകൂർ ജാമ്യം. കോടതി ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. കോടതി രണ്ടാഴ്ചത്തേക്കാണ്ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് കേസ് പരിഗണിച്ച വേളയില്‍ കോടതി ചോദിച്ചു. സർട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപിൽ ഈ രേഖ അൻസിൽ ജലീൽ സമർപ്പിച്ചെങ്കിൽ തെറ്റുകാരനാണ്. എന്നാൽ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി.
കേസ് പരിഗണിച്ച കോടതി ഇന്നലെ അൻസിലിെന്റ അറസ്റ്റ് ഇന്ന് വരെ തടഞ്ഞിരുന്നു. നിലപാട് അറിയിക്കാൻ സർക്കാർ ഒരു ദിവസം സമയം തേടിയതിന് പിന്നാലെയാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞത്. കേരള സർവകലാശാല രജിസ്റ്റാറുടെ പരാതിയിലാണ് വ്യാജ സർട്ടിഫിക്കറ്റ് പുറത്തുവന്നതിനു പിന്നാലെ പോലീസ് കേസെടുത്തത്. താന്‍ വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വച്ച് ജോലി നേടിയിട്ടില്ലെന്നും അൻസിൽ കോടതിയിൽ വ്യക്തമാക്കി.





