
നൈനിറ്റാളിലെ സന്ദര്‍ശകരും ബോട്ട് ഉടമകളും തമ്മിലുള്ള ഒരു വഴക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബോട്ട് ഡ്രൈവർമാർ അക്രമാസക്തരായി വിനോദ സഞ്ചാരികളെ ശാരീരികമായി ആക്രമിന്നതാണ് വീഡിയോയില്‍ ഉളളത്.
യാത്രക്കാരെ തടാക തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കൂട്ടം ചെറു വള്ളങ്ങള്‍ക്ക് മുകളില്‍ വച്ചായിരുന്നു ബോട്ട് ഉടമകള്‍ മര്‍ദ്ദിച്ചത്. ബോട്ടിലും കരയിലുമായി സ്ത്രീകളും കുട്ടികളുമടക്കം നില്ക്കുന്നതു കാണാം. ഒപ്പം കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ ചിലര്‍ വള്ളത്തില്‍ നിന്നും കാല് തെന്നി വെള്ളത്തിലേക്ക് വീഴുന്നതും ചിലര്‍ ചേര്‍ന്ന് മറ്റ് ചിലരെ കരയിലേക്ക് വലിച്ചുകൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ഹിന്ദുസ്ഥാൻ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. “കാണുക: നൈനിറ്റാൾ മല്ലിറ്റാൾ ഏരിയയിൽ, നൈനി തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനിടെ ബോട്ട് ഡ്രൈവർമാർ യുപിയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആക്രമിച്ചു. ബോട്ടിന് മുകളിൽ കയറി വിനോദസഞ്ചാരികളെ ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.' വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേര് ഡ്രൈവര്‍മാരുടെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നമ്മുടെ സംസ്കാരം 'അതിഥി ദേവോ ഭവ' എന്നാണെന്നും അതിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. യാത്രക്കാരന് തടാകത്തിലെ മറ്റൊരു ബോട്ടിനൊപ്പം സഞ്ചരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വള്ളം തുഴയുന്നയാള്‍ ഇത് അനുസരിച്ചില്ലെന്ന് മാത്രമല്ല, യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
#Watch : नैनीताल मल्लीताल क्षेत्र में नाव चालकों ने नैनी झील में बोटिंग के दौरान यूपी से आए पर्यटकों के साथ मारपीट कर दी। नाव के ऊपर सवार पर्यटकों के साथ मारपीट का वीडियो सोशल मीडिया में जमकर वायरल हो रहा है।#Nanital #Uttarakhand pic.twitter.com/b6QtV9M3Gy
— Hindustan (@Live_Hindustan) June 22, 2023






