
ആമസോണ്‍ പ്രൈം ഉപയോക്താക്കളെ സേവനങ്ങളുടെ പേരില്‍ കബളിപ്പിക്കുന്നതായി ആരോപണം. യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന് ആരോപണത്തില്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന് മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി യുടെ ആരോപണം.
യുഎസില്‍ ചാര്‍ജ് 8.99 ഡോളറാണ് ആമസോണ്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസായ പ്രൈമില്‍ വീഡിയോ കാണാന്‍ മാത്രമായി വരുന്നത്.എന്നാല്‍ ഇത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് പുറത്ത് ലഭിക്കും. എന്നാല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ആമസോണ്‍ 14.99 ഡോളറിന്റെ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നും ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. എഫ്.ടി.സി ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട് . ഇതില്‍ ഒരിക്കല്‍ അംഗമായാല്‍ പുറത്തുവരാനുള്ള വഴി വളരെ കടുപ്പമുള്ളതാക്കുന്നു.
എന്നാല്‍ ആമസോൺ എഫ്ടിസിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ആരോപണങ്ങള്‍ തെറ്റാണ് എന്നാണ് ആമസോണ്‍ പറയുന്നത്. ഉപഭോക്താക്കൾ പ്രൈം മെമ്പര്‍ഷിപ്പ് ഇഷ്ടപ്പെടുന്നുണ്ട്, അതില്‍ ചേരാനോ പിന്‍വാങ്ങനോ പ്രയാസം ഒന്നുമില്ലെന്നും ഉപഭോക്തൃതാക്കളുടെ നിര്‍ദേശങ്ങള്‍ സ്ഥിരമായി കേട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ആമസോണ്‍ പറയുന്നു.
എന്നാല്‍ ആമസോണ്‍ നടത്തുന്നത് നിയമലംഘനമാണെന്നും ഇവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും എഫ്.ടി.സി ആരോപിക്കുന്നു . ആമസോണ്‍ പ്രൈം അംഗത്വത്തിലൂടെ ഏകദേശം രണ്ട് ലക്ഷം കോടി ഉണ്ടാക്കുന്നുണ്ടെന്നാണ് എഫ്.ടി.സി പറയുന്നത്.






