
കൊച്ചി: എസ്.എഫ്.ഐ. ഭാരഭാഹിത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നും എം.കോം പഠനം ആയിരുന്നില്ല മുഖ്യലക്ഷ്യമെന്നും സൂചന. വിദ്യാര്‍ഥി അല്ലാതായാല്‍ ഭാരവാഹിത്വം നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക.
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രിക്കായി അബിന്‍ രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയെ. കോവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടര്‍ന്നാണ് കൊച്ചി ശാഖയിലെത്തിയത്.
അന്വേഷണത്തിന്റെ രണ്ടാംഘട്ടം ഓറിയോണ്‍ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പില്‍ അറസ്റ്റിലായതോടെ ഉടമ തിരുവനന്തപുരം സ്വദേശി സജു ശശിധരന് കഴിഞ്ഞ വര്‍ഷം സ്ഥാപനം പൂട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയാണ് അടിച്ചതെന്നു കണ്ടെത്താനാണു ശ്രമം.
പണം വാങ്ങി നിഖിലിനു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും എറണാകുളത്തെ എജന്‍സിയില്‍ നിന്നാണ് ഇതു െകെമാറിയതെന്നും അബിന്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. നിഖിലിനു മാത്രമേ ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂ എന്നാണു അബിന്‍ പറയുന്നത്.
ഇതു പോലീസ് വിശ്വസിക്കുന്നില്ല. കോളജിനുമുന്നില്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് ഓറിയോണ്‍ ഏജന്‍സിയെക്കുറിച്ച് അറിയുന്നതെന്നാണു അബിന്‍ പോലീസിനോടു വെളിപ്പെടുത്തിയത്.
ഓറിയോണ്‍ വഴി നിരവധിപേര്‍ വ്യാജസര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്കു പേയിട്ടുണ്ടെന്നാണു വിവരം. സജു ശശിധരന്റെ മൊെബെല്‍ ഫോണും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കിയിട്ടില്ലെന്നു ഇയാള്‍ പോലീസിനെ അറിയിച്ചു.
സജു ശശിധരനെ പ്രതിചേര്ത്തശേഷമാകും കൂടുതല്‍ അന്വേഷണം. അബിനെയും നിഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണു പോലീസ് നീക്കം. പാസ്പോര്‍ട്ട് റദ്ദാക്കുമെന്നതടക്കമുള്ള മുന്നറിയിപ്പു പോലിസ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അബിന്‍ സി. രാജ് മാലദ്വീപില്‍ നിന്നു നാട്ടിലെത്തിയത്.






